Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages

2023-07-24 19:34:06 https://fb.watch/l_ogiU3jMp/?mibextid=Nif5oz

കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് സംസാരിക്കുന്നു.
236 views16:34
Open / Comment
2023-07-24 19:33:58 https://fb.watch/l_ofk-3mYT/?mibextid=Nif5oz

കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി സ. പിണറായി വിജയൻ സംസാരിക്കുന്നു.
238 views16:33
Open / Comment
2023-07-24 19:33:35
180 views16:33
Open / Comment
2023-07-24 19:33:28 ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി തയ്യാറുണ്ടോ?

സവർക്കറുടെ 'Six Glorious Epochs of Indian History' എന്ന പുസ്തകത്തിന്റെ എട്ടാം അധ്യായമായ 'Perverted Conception of Virtues' ലാണ് ബലാൽക്കാരത്തെ 'ശരിയായതും പരമധർമമായതുമായ പൊളിറ്റിക്കൽ ടൂൾ' എന്ന് വിശേഷിപ്പിക്കുന്നത്. ശിഷ്യന്മാര്‍ സവര്‍ക്കറുടെ ‘രാഷ്ട്രീയ ആയുധം’ പയറ്റല്‍ ഗുജറാത്തിലും ഒഡീഷയിലും തുടങ്ങി മണിപ്പൂരിൽവരെ എത്തിച്ചിരിക്കുന്നു. സവർക്കറുടെ പേരിനും ചിത്രത്തിനും കേന്ദ്രം ഭരിക്കുന്ന ബിജെപി കൊടുക്കുന്ന പ്രാമുഖ്യവും പ്രചരണവും ആ പ്രതിലോമാശയങ്ങൾ പിന്തുടരാനും പ്രാവർത്തികമാക്കാനും ബിജെപി ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്. മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയു സവര്‍ക്കറേയും തള്ളിപ്പറയാൻ യഥാര്‍ഥ ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്തുവരികതന്നെ ചെയ്യും.
എന്നാല്‍ ബിജെപി അതിനു തയ്യാറാകുമോ?

സ. പി എ മുഹമ്മദ് റിയാസ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
179 views16:33
Open / Comment
2023-07-24 18:15:11 കുടുംബവാഴ്ച: നിലപാടിൽ നിലയുറയ്ക്കാതെ കോൺഗ്രസ്

ഉമ്മന്‍ചാണ്ടി ലോകത്തോട് വിടപറഞ്ഞു, ഇതോടെ പുതുപ്പള്ളിയില്‍ ചൂടേറിയ ചര്‍ച്ചകൾക്ക് ആരംഭമായി. തെരഞ്ഞെടുപ്പ് വരുന്നു, സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കണം,പ്രചരണം തുടങ്ങണം. ഇങ്ങനെ പരിപാടികൾ ഏറെയാണ്. മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിക്കുന്നത് അനന്തരാവകാശിയാണ്. അത്തരത്തിലാണല്ലോ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കാര്യങ്ങൾ വിശദീകരിച്ചത്.

കെ സുധാകരന്റെ പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു
1. പുതുപള്ളിയിലെ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയല്ല, ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കും
2. കുടുംബവാഴ്ച ചര്‍ച്ചയായപ്പോള്‍, ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല എന്ന് പറഞ്ഞ് തിരുത്തി.
3. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോട് ശരിക്കും ബഹുമാനമുണ്ടെങ്കില്‍ എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ മത്സരിക്കരുത്..

പാര്‍ട്ടിയല്ല, സ്ഥാനാര്‍ത്ഥിയെ ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്ന്. അപ്പോള്‍ അത് സ്ഥാനാര്‍ത്ഥിയോ അനന്തരാവകാശിയോ..? ഈ ചോദ്യത്തിന് ഉത്തരം കിട്ടണം.
'ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല' എന്ന് സുധാകരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി പറഞ്ഞു. നിലപാട് വീരന്‍ ആയതുകൊണ്ട് ഇതില്‍ വലിയൊരു അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. സുധാകരനാണോ, നിലപാട് പലവിധം എന്നതാണല്ലോ സത്യം. പക്ഷേ ചോദ്യം ചെയ്യേണ്ട ഒന്നുണ്ടല്ലോ
കോൺഗ്രസിലെ കുടുംബവാഴ്ച.

ഉമ്മന്‍ചാണ്ടി കളമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനം ചാണ്ടി ഉമ്മനാണ്. “മക്കള്‍ രാഷ്ട്രീയം” ആണ് ഇനി ആരംഭിക്കാൻ പോവുന്നത്. അതുകൊണ്ടാണ് എവിടെ നിന്നും കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു കൊണ്ടിരിക്കുന്നത്. മരുമകന്‍ എന്നും പറഞ്ഞ്, മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചാല്‍ പിഎ മുഹമ്മദ് റിയാസിന് രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടില്‍ ഇരിക്കണമെന്നാണോ പറഞ്ഞു വരുന്നത്..? പിന്നെ ചൂണ്ടിക്കാണിക്കുന്നത് മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാഹം, മേയര്‍ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഒരു എംഎല്‍എയെ വിവാഹം കഴിച്ചാല്‍ ഇരുവരും രാഷ്ട്രീയം അവസാനിപ്പിക്കണോ..? ഇവര്‍ക്കെതിരെ കുടുംബ വാഴ്ച എന്ന് പ്രചരിപ്പിക്കുന്നവരാണ് പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയുടെ കാര്യം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് വിട്ടുകൊടുത്തിരിക്കുന്നത്. പണ്ടൊരു പഴംഞ്ചൊല്ലുണ്ട്, അമ്മായിയമ്മയ്ക്ക് അടുപ്പിലാവാം, മരുമകള്‍ക്ക് പറമ്പിലാവാനും പാടില്ല എന്ന്. അത് തന്നെയല്ലേ അന്നും ഇന്നും കോണ്‍ഗ്രസിന്റെ നയം.
222 views15:15
Open / Comment
2023-07-24 18:14:41 കണക്കുകള്‍ കാര്യം പറഞ്ഞില്ലെങ്കില്‍ കേരളം വഞ്ചിക്കപെടും.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശ്രീ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് ശേഷം ഒട്ടുമിക്ക മാധ്യമങ്ങളും അദ്ദേഹത്തെ ജനനായകൻ പദവി നൽകി പരിപോഷിപ്പിക്കുകയാണ്. എന്നാൽ ഇത്തരം അവ്യക്തമായ പ്രചാരങ്ങളാൽ സമൂഹത്തിനു മുന്നിൽ യാഥാർഥ്യങ്ങൾ ചവിട്ടി അരയ്ക്കപ്പെടും. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ നെറികേടാണ് മറയ്ക്കപ്പെടുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തെ ഓരോ രേഖകളും അവരുടെ ദൗർഭല്യത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, വിഴിഞ്ഞം തുറമുഖം ഇതൊക്കെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഴിവ് കേടിന്റെ പച്ചയായ സത്യങ്ങൾ ആണ്. ആരാന്റെ കൊച്ചിന്റെ പിതൃത്വം ചുമക്കുന്നവര്‍ ആയിരിക്കുന്നു കോണ്‍ഗ്രസ് .

കൊച്ചി മെട്രോ തന്നെ ആദ്യ ഉദാഹരണം ,ബഡ്ജറ്റ് ഒതുങ്ങില്ലെന്ന് കണ്ടപ്പോള്‍ ഓരോ ഘട്ടവും അവിടെ വെച്ച് നിർത്തി. ഗെയില്‍ പൈപ്പ് ലൈന്‍, സ്ഥലമേറ്റെടുപ്പും, പ്രതിഷേധവും കണ്ടപ്പോള്‍ ആ വഴിക്ക് ഉമ്മൻ സർക്കാർ പോയില്ല , പിന്നെ ദേശീയ പാത വികസനവും സമാനം, പ്രതിഷേധവും സ്ഥലമേറ്റെടുപ്പും വെല്ലുവിളിയായി. ആ വികസനവും പൊടിപ്പിടിച്ച് കിടന്നു. ഇതില്‍ ഏറ്റവും തമാശ ഇതൊന്നുമല്ല, കണ്ണൂര്‍ വിമാനത്താവളമാണ്. അവിടെയും വീണു ഉമ്മൻ, ഒടുവില്‍ 5 വര്‍ഷക്കാലം അവസാനിക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ ഓടിവന്ന് ഒരു ഉദ്ഘാടനം. ഏത് ചെറിയ എയര്‍ സ്ട്രിപ്പിലും ഇറക്കാവുന്ന വ്യോമസേനയുടെ ഡോണിയര്‍ വിമാനം ഇറക്കിയായിരുന്നു ആ ഉദ്ഘാടനം നടത്തിയത്.

ഇതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 5വര്‍ഷക്കാലം കേരളത്തില്‍ നടന്നത്. ഓടിനടക്കുന്നു, അവിടെ അവിടെയായി കുറെ കല്ലുകള്‍ ഇടുന്നു, കാട് പിടിക്കുന്നു. ഇതിനിടയില്‍ 600 രൂപയുടെ ക്ഷേമപെന്‍ഷന്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി, ഉറച്ച നിലപാടും പ്രവര്‍ത്തനങ്ങളും കൊണ്ട് ചാണ്ടി സാറ് ഇട്ട കല്ല് പുല്ല് പിടിച്ച് കിടന്നില്ല. കേരളത്തില്‍ ഒരിക്കലും നടപ്പാവില്ലെന്ന് പ്രതിപക്ഷം കരുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി. ഇപ്പോള്‍ പുതിയ പ്രചരണമാണ്, ഉമ്മന്‍ചാണ്ടിയുടെ ജനകീയത കണ്ട് ഇടതുപക്ഷം ഭയന്നു. ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രി പദം വഹിച്ചത് 2004-2006 ല്‍ ആയിരുന്നു. എ കെ. ആന്റണി രാജി വെച്ചതോടെയാണ് ഉമ്മന്‍ ചാണ്ടി 2004 ല്‍ മുഖ്യമന്ത്രിയായത്. പക്ഷേ തുടര്‍ന്ന് നടന്ന 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 98 സീറ്റ് നേടി എല്‍ഡിഎഫ് അധികാരം ഉറപ്പിച്ചു. പിന്നീട് വെറും 72 സീറ്റ് ലഭിച്ച്, കഷ്ടിച്ച് ഭൂരിപക്ഷം നേടി, 2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നു. അന്ന് എല്‍ഡിഎഫിന് ഉണ്ട് 68 സീറ്റ്. അങ്ങനെ 2011-2016 കാലയളവില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. വീണ്ടും 2016 ല്‍ 91 സീറ്റ് നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. പിന്നീട് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുന്നില്‍ നിര്‍ത്തിയായിരുന്നു പ്രചരണം നയിച്ചത്. എന്നിട്ടും അവിടെയും പരാജയം ഏറ്റുവാങ്ങി.

ശേഷം, ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തുടര്‍ഭരണം. അതും 99 സീറ്റ് നേടി വന്‍ വിജയത്തോടെ. ഇനി മറ്റൊരു കണക്ക് കൂടി നോക്കാം. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷമാണത്. 2011 ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 33255 വോട്ട് ആയിരുന്നു. 2016 ആയപ്പോള്‍ ഇത് 27092 ആയി കുറഞ്ഞു. ഏറ്റവും ഒടുവില്‍ 2021 ല്‍ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ കിട്ടിയ ഭൂരിപക്ഷം 9044 വോട്ട് മാത്രമായിരുന്നു. അതും എത്രയോ ജൂനിയറായ ജെയ്ക് .സി . തോമസിനോട് ഏറ്റുമുട്ടിയപ്പോഴായിരുന്നു എന്നോര്‍ക്കണം. ഇതേ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം 50,123 വോട്ട് ആയിരുന്നു എന്നതും കൂടി കൂട്ടിവായിക്കണം.
LDF ശക്തികേന്ദ്രങ്ങൾ വരെ നമ്മുടെ മാധ്യമങ്ങൾ UDF-ന് വിട്ടു കൊടുത്ത കാലം കൂടിയായിരുന്നു അത്. എന്നിട്ടും ഉമ്മൻ ചാണ്ടി പുതുപ്പള്ളി കഷ്ടിച്ചങ്ങ് കടന്നു കൂടുകയായിരുന്നു. യാഥാർഥ്യത്തെ എത്ര ഇരുട്ടിലാക്കാൻ നോക്കിയാലും കാലം കണക്കുകൾ കൊണ്ട് തോല്പിക്കുമെന്ന് ഇനിയും മനസിലാക്കുന്നത് നന്നായിരിക്കും. ഗതിക്കെട്ട ഭരണം സംസ്ഥാനത്ത്‌ നടപ്പാക്കിയ ഉമ്മൻ‌ചാണ്ടി സർക്കാരിനു മേൽ ജനനന്മ വിതറി ജനങ്ങളെ വിഡ്ഢികളാക്കാം എന്ന് കരുതിയാണ് നിങ്ങൾ ചില മാധ്യമങ്ങൾ തെരുവിൽ ഇറങ്ങിയതെങ്കിൽ നിങ്ങളൾക്ക് തെറ്റി. കണക്കുകള്‍ കഥ പറഞ്ഞില്ലെങ്കില്‍ കേരളം വഞ്ചിക്കപെടും.
204 views15:14
Open / Comment
2023-07-24 18:14:30 https://fb.watch/l_jzKJO5UB/?mibextid=Nif5oz

അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായി "കേരളത്തിന്റെ ധനകാര്യ സ്ഥിതി" എന്ന വിഷയത്തിൽ തിരുവനന്തപുരം ഇഎംഎസ അക്കാദമിയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിന്റെ സമാപന സിംപോസിയത്തിൽ പങ്കെടുത്തുകൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ സംസാരിക്കുന്നു.
195 views15:14
Open / Comment
2023-07-24 18:14:07 https://m.facebook.com/story.php?story_fbid=pfbid0DrsqxyrTj5HXJ6gM3vZqJYnibHbRdr3rQUVz8nSZ72o5HawYf1mLBGSWrPuA5BFml&id=100044314722100&mibextid=Nif5oz

ജൂലൈ 23 സ. ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണ ദിനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ജില്ലാ തല സെമിനാറുകൾ സംഘടിപ്പിച്ചു.
190 views15:14
Open / Comment
2023-07-24 13:56:49
307 views10:56
Open / Comment
2023-07-24 13:56:46 നമ്മുടെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരം സംസ്ഥാനത്തിന് ലഭിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നല്‍കിയത്. കഴിഞ്ഞ ഒറ്റവര്‍ഷം ആറര ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ) വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സേവനം നല്‍കുന്നതിനായി 612 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് എസ്എച്ച്എ മികച്ച ഏകോപനമാണ് നടത്തുന്നത്.

സ. വീണ ജോർജ്
ആരോഗ്യ വകുപ്പ് മന്ത്രി
303 views10:56
Open / Comment